റോഡുകളിൽ ഡക്ടുകൾ ഇല്ലാത്തതു കൊണ്ടാണ് സർക്കാർ വകുപ്പുകൾക്കും അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും റോഡുകൾ കുഴിയ്ക്കേണ്ടി വരുന്നത്. കുഴിച്ച റോഡുകൾ പൂർവ്വസ്ഥിതിയിലാക്കേണ്ട ഉത്തരവാദിത്വം കുഴിക്കുന്നവർക്കാണ്. ചില പ്രവർത്തികൾ കുഴിക്കുന്നവർ നേരിട്ടും മറ്റു ചിലതു് പൊതുമരാമത്ത് വകുപ്പു മുഖേനയുമാണ് അതു് ചെയ്യുന്നത്. രണ്ടായാലും പണം നൽകേണ്ടതു് കുഴിക്കുന്നവരാണ്.
പൂർവ്വസ്ഥിതിയിലാക്കാനുള്ള അടങ്കൽ തയ്യാറാക്കുമ്പോഴും നിർവ്വഹണഘട്ടത്തിൽ മേൽനോട്ടം വഹിക്കാനും ഇരുവകുപ്പുകളും ശ്രദ്ധിക്കണം. അതിന് വകുപ്പുതല ഏകോപനം വേണം.
ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ സമിതി ഉണ്ടെങ്കിലും ഫലത്തിൽ ഏകോപനം നടക്കുന്നില്ല.
ഇരു വിഭാഗത്തിലും പെട്ട എഞ്ചിനീയറന്മാർ അടങ്കലുകൾ തയ്യാറാക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും സഹകരിക്കണം. ചട്ടങ്ങളിൽ ദേദഗതി വരുത്തി ഉദ്യോഗസ്ഥ തലത്തിലുള്ള ഏകോപനം ഉറപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടതു്പൈപ്പുകളുടെ ലീക്ക് അടിയന്തിരമായി പരിഹരിയ്ക്കേണ്ടതാണ്. പൈപുകൾ സ്ഥാപിക്കുന്നതും സമയബന്ധിതമായി നടപ്പാക്കേണ്ടതാണ്. പൊതുമരാമത്തിന്റെ അനുമതി ലഭിക്കാത്തതി ന്റെ പേരിൽ ഇവ രണ്ടിനും ലതാമസമുണ്ടാകരുത്.
റോഡ് പൂർവ്വസ്ഥിതിയിലാക്കുന്ന കാര്യത്തിലും ഒട്ടും അമാന്തം പാടില്ല. അംഗീകൃത മാനദണ്ഡങ്ങൾ പാലിച്ച് , പൊതുജനങ്ങൾ ക്ക് ശല്യമുണ്ടാകാത്ത വിധം റോഡ് പൂർവ്വസ്ഥിതിയിലാക്കണം.
ധനമന്ത്രിയും നിർമ്മാണ വകുപ്പുകളുടെ മന്ത്രിമാരും ഉൾപ്പെടുന്ന ഒരു മന്ത്രിസഭാ ഉപസമിതി രൂപികരിക്കുന്നതു് നയപരമായ തീരുമാനങ്ങൾ വേഗത്തിലാക്കാൻ സഹായകമാകും.
ഓരോ മന്ത്രിയും സ്വയം തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിനു പകരം കൂട്ടായ തീരുമാനങ്ങൾ നടപ്പാക്കാൻ നേതൃത്വം നൽകുയാണ് വേണ്ടതു്. പുതിയ റോഡുകളുടെ രൂപകല്പനയിൽ ഡക്ടുകൾ നിർബന്ധമാക്കണം. നിലവിലുള്ള റോഡുകളിൽ ഡക്ടുകൾ സ്ഥാപിക്കാനുള്ള നടപടിയും ഉണ്ടാകണം.
വർഗീസ് കണ്ണമ്പള്ളി.