റോഡിലെ കുഴികൾ : എഞ്ചിനീയറന്മാർ രാജി വച്ചാൽ പ്രശ്നം തീരുമോ?

Share this post:

നന്നായി റോഡ് പണിയാൻ അറിയില്ലെങ്കിൽ എഞ്ചിനീയറന്മാർ രാജിവച്ച് പുറത്തു പോകണമെന്നും പണി അറിയാവുന്ന എഞ്ചിനീയറന്മാർ പുറത്തുണ്ടെന്നും കേരള ഹൈക്കോടതിയിലെ ഒരു ബഹുമാനപ്പെട്ട ജഡ്ജി വാക്കാൽ പരാമർശിച്ചതായി കണ്ടു.

പി.എസ്.സി മുഖേന തെരഞ്ഞെടുക്കപ്പെട്ടവരാണ് എഞ്ചിനീയറന്മാർ. ലഭ്യമായ ഫണ്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ അവർക്ക് പണികളുടെ അടങ്കലുകൾ തയ്യാറാക്കി ടെണ്ടർ ചെയ്യാൻ കഴിയൂ. ടെണ്ടർ ചെയ്യാനും കരാർ ഉറപ്പിക്കാനും പല നടപടിക്രമങ്ങളും പാലിക്കണം. കൊച്ചിൻ കോർപ്പറേഷനായാലും സംസ്ഥാന നിർമ്മാണ വകുപ്പുകൾക്കായാലും അറ്റകുറ്റപണികൾക്ക് ആവശ്യമായ ഫണ്ട് ലഭിക്കുന്നില്ല. “നാഴൂരി പാലു കൊണ്ട് നാടാകെ കല്യാണം” എന്ന നിലയിലാണ് സംസ്ഥാനത്ത് അറ്റകുറ്റപണികൾ നടക്കുന്നത്.

വാട്ടർ അതോരിറ്റിയിൽ അറ്റകുറ്റപണികൾ ചെയ്ത കരാറുകാർക്ക് 18 മാസമായി ബിൽ തുകകൾ കുടിശ്ശികയാണ്. മിക്ക തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും തനതു് ഫണ്ടിന്റെ സ്ഥിതി വിഭിന്നമല്ല. വാഹനങ്ങളുടെ പ്രതീഷിത ആക്സിൽ ലോഡും തിരക്കും കണക്കിലെടുത്തും എഞ്ചിനീയറിംഗ് തത്വങ്ങളും ആധുനിക രീതി ശാസ്ത്രവും ഉൾക്കൊണ്ടും രൂപകല്പനയും അടങ്കലും തയ്യാറാക്കാൻ എഞ്ചിനീയറന്മാർക്ക് സാധിക്കാതെ വരുന്നതു് ഫണ്ടിന്റെ ലഭ്യതക്കുറവ് മൂലമാണ്.
പുതിയ പദ്ധതികൾക്കു വേണ്ടിയുളള പരക്കംപാച്ചിലിൽ , നിലവിലുള്ള പൊതു നിർമ്മിതികളുടെ സമയബന്ധിത പരിപാലനം അവഗണിക്കപ്പെടുന്നു.

ഭരണ നേതൃത്വമാണ് പ്രശ്നം പരിഹരിക്കേണ്ടത്. മുൻഗണനകൾ നിശ്ചയിക്കുന്നതും ഭരണ നേതൃത്വങ്ങളാണ്. വാക്കാൽ പരാമർശനം അന്തിമ വിധിയിൽ കാണുകയില്ലായിരിക്കാം.
എങ്കിലും ആത്മാർത്ഥമായി ജോലി ചെയ്യുന്ന എഞ്ചിനീയറന്മാരെ വേദനിപ്പിക്കുന്നതാണ് കോടതിയുടെ വാക്കാൽ പരാമർശനം. റോഡിലെ കുഴിയടയ്ക്കൽ ഉൾപ്പെടെയുളള അടിയന്തിര ജോലികൾക്ക് റണ്ണിംഗ് കോൺട്രാക്ട് സിസ്‌റ്റം നടപ്പാക്കാൻ പൊതുമരാമത്ത് മന്ത്രി മുൻകൈ എടുത്തിരിക്കുകയാണ്. ധനവകുപ്പ് ,ഫണ്ടു കൂടി ലഭ്യമാക്കിയാൽ കുഴികളുടെ പ്രശ്നം പരിഹരിക്കപ്പെടും.


Share this post:

One Reply to “റോഡിലെ കുഴികൾ : എഞ്ചിനീയറന്മാർ രാജി വച്ചാൽ പ്രശ്നം തീരുമോ?”

  1. Humble Solutions suggested
    1)There should be a Time bound plan for each project.
    2) Work credibility must be audited within a timespan of three year or five year or as it is depend on the work
    3)Contractors fund definitely be disbursed properly within proper time
    4) There should be a thorough pre evaluation on each Contractor before the bid. The quality of all previous works of contractors should be verified
    5)A mutual understanding of all Govt depts and LSGovts and Other Govt Agencies is required for the concerned project
    6)Social Audit and its recommendations must be implemented
    7) Avoid all illicit,corruptive, bad nexus among contractors, politicians and burocrats&Technocrats
    8)The three level decisions atTechnical, Administrative and Financial levels should be on basis of General Welfare
    9)No intervention sholud be arised from any political, Social groups after initiating the work
    10) Avoid all unnecessary litigations regatding the work

Leave a Reply

Your email address will not be published. Required fields are marked *