വില വ്യതിയാന വ്യവസ്ഥ:തീരുമാനം വൈകരുതെന്ന് സംഘടനകൾ.

നിർമ്മാണ വസ്തുക്കളുടെ അസാധാരണ വില വർദ്ധനമൂലം കരാറുകാർക്കുണ്ടായിക്കൊണ്ടിരിക്കുന്ന കനത്ത നഷ്ടം പരിഹരിക്കുന്നതിന് മുൻകാല പ്രാബല്യത്തോടു കൂടി വില വ്യതിയാന വ്യവസ്ഥ നടപ്പാക്കണമെന്ന കരാറുകാരുടെ ആവശ്യം അംഗീകരിക്കുവാൻ ഇനി ഒട്ടും വൈകരുതെന്ന് കേരള ഗവ കോൺടാക് ടേഴ്സ് സംയുക്ത സമരസമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. നവംബർ 30 – ന് തിരുവനന്തപുരത്തു് ചേരുന്ന സമരസമിതി ഭാവി പരിപാടികൾ തീരുമാനിക്കും. ബിറ്റുമിൻ, സിമന്റ്, സ്റ്റീൽ , പൈപ്പുകൾ, ഇലക്ടിക്കൽ & പ്ലംബിംഗ് മെറ്റീരിയൽസ് തുടങ്ങിയവയുടെ വിലകൾ ഓരോ മാസവും വർദ്ധിക്കുകയാണ്.

കെട്ടിട വിഭാഗം എക്സിക്യൂവ് എഞ്ചിനിയറന്മാർ ലോക്കൽ മാർക്കറ്റ് റേറ്റ് (LM R ) നിശ്ചയിക്കുമ്പോൾ യാഥാർത്ഥ്യ ബോധം പ്രകടിപ്പിക്കുന്നില്ല. ഓരോ ജില്ലയിലെയും യഥാർത്ഥ്യ വിപണി നിരക്കുകൾ കൃത്യമായി രേഖപ്പെടുത്താൻ മെച്ചപ്പെട്ട സംവിധാനം ആവശ്യമാണ്. ടെണ്ടർ നിരക്ക് അംഗീകരിക്കുന്നതും വില വ്യതിയാന വ്യവസ്ഥ നടപ്പാക്കുന്നതും ആധികാരികമായ നിരക്കുകളുടെ അടിസ്ഥാനത്തിലായിരിക്കണം. 2020-21 അവസാനിക്കാറായിട്ടും 2020-21 ലെ DSR പ്രാബല്യത്തിൽ വരുത്തുവാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തത് പ്രതിഷേധാർഹമാണ്. വാട്ടർ അതോരിറ്റി , തദ്ദേശ സ്വയം ഭരണ വകുപ്പ് എന്നിവ 2018 DSR നിരക്കുകൾ പോലും നടപ്പാക്കുന്നില്ല.

നവംബർ 11 ന്ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ, കോൺഫെഡറേഷൻ ഓഫ് കൺസ്ട്രക്ഷൻ ഇൻഡസ്ടി,കേരളാ ഗവ കോൺട്രാക്ടേഴ്സ് അസോസിയേഷൻ, വാട്ടർ അതോരിറ്റി കോൺട്രാക്ടേഴ്സ് അസോസിയേഷൻ, ഗവ. ഇലക്ടിക്കൽ കോൺട്രാക്ടേഴ്സ് അസോസിയേഷൻ , ആൾ ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ എന്നീ സംഘടനകൾ വില പുതിയന വ്യവസ്ഥ നടപ്പാക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ മാർച്ച് നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *