ജനങ്ങളെ കാവൽക്കാരാക്കി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒഴിഞ്ഞു മാറരുതെന്ന് കെ.ജി.സി.എ.

Share this post:

ജനകീയ നിരീക്ഷണമെന്നതു് കേൾക്കാൻ നല്ല ഇമ്പമുള്ള പ്രയോഗമാണ്. പക്ഷേ പ്രായോഗികമല്ല.
പൊതു നിർമ്മിതികളുടെ യഥാർത്ഥ ഉടമകളാണ് പൗരന്മാർ. ആസൂത്രണം, രൂപകല്പന, നിർവ്വഹണം, പരിപാലനം തുടങ്ങിയ ഘട്ടങ്ങളിലെല്ലാം അവരെ കേൾക്കാനും നിർദ്ദേശങ്ങൾ ഉൾക്കൊള്ളാനും കാവൽക്കാരായ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ബാധ്യതയുണ്ട്. നിർഭാഗ്യവശാൽ ഇപ്പോൾ അങ്ങനെ സംഭവിക്കുന്നില്ല.

സ്വാർത്ഥ ലക്ഷ്യങ്ങളോടെ പരാതികളുമായി എത്തുന്ന വരെ കരാറുകാരന്റെ ചെലവിൽ സമാധാനിപ്പിക്കാനാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുന്നോട്ടു വരുന്നത്.
വിവരാവകാശ നിയമം ദുരൂപ യോഗം ചെയ്യുന്നവരെയും പിരിവ് തൊഴിലാക്കിയവരെയും അകറ്റി നിറുത്താൻ കാവൽക്കാർ തയ്യാറാകണം. പൊതു ജനങ്ങളുടെ സദുദ്ദേശത്തോടു കൂടിയ നിർദ്ദേശങ്ങളും പരാതികളും പലപ്പോഴും അവഗണിക്കപ്പെടുന്നു. ജനങ്ങളെ ഉടമകളായി കാണുവാൻ അവരുടെ നിരുതി പണത്തിൽ നിന്നും ആനുകൂല്യങ്ങൾ പറ്റുന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇനിയെങ്കിലും തയ്യാറാകണം. കാവൽ ജോലി ചെയ്യാൻ ഉദ്ദേഗസ്ഥരും ജനപ്രതിനിധികളുമാണ്കടപ്പെട്ടിരിക്കുന്നതു്.

ഭരണഘടനാദത്തമായ പ്രസ്തുത ജോലി ജനങ്ങളെ ഏല്പിച്ചിട്ട് ഉടമസ്ഥ ഭാവം പ്രകടിപ്പിക്കുന്നതു് നിയമ വിരുദ്ധമാണ്. കാവൽക്കാർ, കാവൽക്കാർ മാത്രമാണ്. പൊതു പണം ഉപയോഗിച്ച് നടത്തപ്പെടുന്ന എല്ലാ പ്രവർത്തികളുടെയും കരാറുകൾ ഭരണഘടനാനുസൃതമാണ് നടക്കേണ്ടതു്. കരാർ വ്യവസ്ഥകൾ ഭരണഘടനാപരവും സന്തുലിതമായും തയ്യാറാക്കാനും കർശനമായി നടപ്പാക്കാനും കാവൽക്കാർ ജാഗ്രത പാലിക്കണം.


Share this post:

2 Replies to “ജനങ്ങളെ കാവൽക്കാരാക്കി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒഴിഞ്ഞു മാറരുതെന്ന് കെ.ജി.സി.എ.”

  1. ഉദ്യോഗസ്ഥൻ മാർക്കുര ക്ഷപെടാനുള്ള എല്ലാ വ്യവസ്ഥകളും എഗ്രിമെന്റിൽ ഉൾപ്പെടുത്തും കുറ്റങ്ങളെല്ലാം കരാർ എടുത്ത കോൺട്രാക്ടറുതലയിൽ വച്ചു കെട്ടും ഏതെങ്കിലും കേസ് വന്നാൽ കോൺട്രാ ക്ടറുടെ ഫോൺ നമ്പറും കൊടുക്കും

Leave a Reply

Your email address will not be published. Required fields are marked *