ജി.എസ്.ടി നഷ്ടപരിഹാരം: അപേക്ഷ നൽകാൻ മടിക്കരുത്, വൈകരുതു്.

Share this post:

2017 ജൂലൈ 1ന് മുൻപ് ടെണ്ടർ ചെയ്ത പ്രവർത്തികളുടെ ജൂൺ 30 വരെ രേഖപ്പെടുത്തപ്പെട്ട അളവുകൾ അടിസ്ഥാനമാക്കിയുള്ള ബില്ലുകളിൽ വാറ്റും ജൂലൈ 1 മുതൽ രേഖപ്പെടുത്തപ്പെട്ട അളവുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെട്ട ബില്ലുകളിന്മേൽ ജി.എസ്.ടിയും ബാധകമാണ്.

വാറ്റ് ബാധകമായ ബില്ലുകൾ 2017 ജൂൺ 30-ന് ശേഷമാണ് സമർപ്പിക്കപ്പെട്ടതാണെങ്കിലും ജി.എസ്.ടി ബാധകമല്ല.കോമ്പൗണ്ടിംഗ് ഓപ്ക്ഷൻ എടുത്തിട്ടുള്ളവർ 4 % വാറ്റ് മാത്രമാണ് നൽകേണ്ടിയിരുന്നത്.

എന്നാൽ 2017 ജൂലൈ 1ന് മുൻപ് ടെണ്ടർ ചെയ്ത പ്രവർത്തിയുടെ അളവുകൾ പൂർണ്ണമായോ ഭാഗീകമായോ ജൂലൈ 1 – മുതലാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതെങ്കിൽ ആയതിന് ജി.എസ്..ടി നിരക്കുകൾ പ്രകാരം കരാറുകാരൻ നികുതി അടയ്ക്കണം.
അങ്ങനെയുള്ള സാഹചര്യത്തിൽ കരാറുകാരനുണ്ടാകുന്ന നഷ്ടം നികത്തുവാൻ അവാർഡർമാർക്ക് ബാധ്യതയുണ്ടെന്ന വാദം മുൻ ധനമന്ത്രി ഡോ ടി.എം തോമസ് ഐസക്കിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അംഗീകരിച്ചു. തുടർന്ന് 28 – 1 – 2018-ൽ പൊതുമരാമത്ത് വകുപ്പ് ഒരു ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ ബഹുഭൂരിപക്ഷം കരാറുകാർക്കും ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.
ചിലർ ഹൈക്കോടതിയിൽ നിന്നും വിധി സമ്പാദിച്ച് നഷ്ടപരിഹാര തുക വാങ്ങിയെടുത്തു.
അപേക്ഷ പോലും നൽകാത്തവരാണ് അധികവും.
ഓരോ പ്രവർത്തിക്കും അപേക്ഷ നൽകാനുള്ള മാതൃകാ ഫോറം വിതരണം ചെയ്തിരുന്നതാണ്.
ഇനി ഒട്ടും വൈകാതെ മറ്റെല്ലാ കരാറുകാരും അപേക്ഷ നൽകണമെന്ന് താല്പര്യപ്പെടുന്നു.
നിർദ്ദിഷ്ട ഫോറത്തിൽ അപേക്ഷ നൽകിയാൽ നഷ്ടപരിഹാരം ഉറപ്പ്.

വർഗീസ് കണ്ണമ്പള്ളി
മെമ്പർ ,ജി. എസ് .ടി സംസ്ഥാനതല പരാതി പരിഹാര സമിതി.


Share this post:

Leave a Reply

Your email address will not be published. Required fields are marked *