വിഴിഞ്ഞം തുറമുഖപദ്ധതി 2023 ഒക്ടോബറില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. പദ്ധതിയുടെ പുരോഗതി ഇന്ന് ചേര്‍ന്ന അവലോകനയോഗം വിലയിരുത്തി. ഡിസംബറില്‍ 220 കെവി സ്റ്റേഷന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കാന്‍ സാധിക്കുമെന്ന് തുറമുഖ മന്ത്രി വ്യക്തമാക്കി. പുലിമൂട് നിര്‍മ്മാണത്തിനായി കൂടുതല്‍ കല്ലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. 80 ലക്ഷം കിലോ കല്ലുകളാണ് പുലിമൂട് നിര്‍മ്മാണത്തിന് ആവശ്യമായിട്ടുള്ളത്. 80 ലക്ഷത്തില്‍ 30 ലക്ഷം കല്ല് ഇതിനോടകം കിട്ടി. അന്‍പത് ലക്ഷം കല്ല് കൂടി എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. 2022 മാര്‍ച്ചില്‍ ഗേറ്റ് കോംപ്ലക്‌സ് ജോലി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യും.
2023 മെയ് 23-ന് വിഴിഞ്ഞം തീരത്ത് കപ്പലടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോ?ഗമിക്കുന്നത്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ കപ്പലിനും വിഴിഞ്ഞേക്ക് പ്രവേശിക്കാന്‍ സാധിക്കും – മന്ത്രി വ്യക്തമാക്കി. എല്ലാ രണ്ടാഴ്ചയിലും വിഴിഞ്ഞം പദ്ധതിയുടെ നിര്‍മ്മാണ പുരോ?ഗതി വിലയിരുത്താനാണ് തീരുമാനം. വിശദമായ പഠനം നടത്തിയ ശേഷമാണ് വിഴിഞ്ഞം പദ്ധതിക്ക് അനുമതി നല്‍കിയത്. ജനങ്ങളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്ന് മന്ത്രി