Kerala Finance Minister, Budget 2022-23

ധനമന്ത്രിയുട പ്രീ – ബഡ്ജറ്റ് ചര്‍ച്ച –വികസന പദ്ധതികളുടെ മുന്‍ഗണനകള്‍ മാറ്റണമെന്നു് കേരളാ ഗവ കോണ്‍ട്രാക്ടേഴ്‌സ് അസോസ്സിയേഷന്‍.

Share this post:

തിരുവനന്തപുരം. 2022-23 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി ബഹു കെ.എന്‍.ബാലഗോപാല്‍ സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ ഇന്നലെ സംഘടിപ്പിച്ച പ്രീ – ബഡ്ജറ്റ് ചര്‍ച്ച ശ്രദ്ധേയമായിരുന്നു.

വളരെ മുന്‍പ് തന്നെ മുന്നൊരുക്കം തുടങ്ങി എന്നതാണു് ഒരു കാര്യം. സംഘടനാ പ്രതിനിധികള്‍ അവതരിപ്പിച്ച കാര്യങ്ങള്‍ മന്ത്രിയും എഴുതിയെടുത്തുവെന്നതാണു് മറ്റൊന്ന്. കേരളാ ഗവ കോണ്‍ട്രാക് ടേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെ 23 സംഘടനകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു

വേഗ റെയിലും അതിവേഗ റെയിലും സംസ്ഥാനത്തി ന് ആവശ്യമാണെങ്കിലും മുന്‍ഗണനയില്‍ വരേണ്ടതു് കേന്ദ്രീകൃതപ്രളയ നിയന്ത്രണ സംവിധാനവും വിവഭ – ഊര്‍ജ്ജ ലഭ്യത ഉറപ്പു വരുത്തലുമാണെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി നിര്‍ദ്ദേശിച്ചു.
ആഗോള താപനം വര്‍ദ്ധിക്കുന്നതുമൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനം പ്രവചനാതീതമാണ്. പ്രളയം ഇല്ലാതാക്കാനാവില്ല. എന്നാല്‍ നിയന്ത്രിക്കാനുള്ള മുന്‍കരുതലുകള്‍ ശാസ്ത്ര -സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തോടു കൂടി നടത്താനാകും.

നദികളില്‍ നിന്നും ഒഴുകി വരുന്നതും അണക്കെട്ടുകളില്‍ നിന്നും ഒഴുക്കിവിടേണ്ടതുമായ ജലം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കണം.അതു പോലെ ഗുദ്ധജലം വന്‍തോതില്‍ വിറ്റ് ഖജനാവ് നിറയ്ക്കുന്നതിനെക്കുറിച്ചും ആലോചിക്കണം. ഒരു ലീറ്റര്‍ ശുദ്ധജലം 4 പൈസയ്ക്ക് വിറ്റാല്‍ വാട്ടര്‍ അതോരിറ്റിക്ക് നിലനില്ക്കാനാവില്ല. ഗാര്‍ഹിക ജലവിതരണ ചാര്‍ജ്ജ് കാലോചിതമായി പരിഷ്‌ക്കരിക്കണം.
കുപ്പിവെള്ള വിതരണ കുത്തകവാട്ടര്‍ അതോരിറ്റി ഏറ്റെടുക്കണം.

പാറ ഖനനമാണ് ഉരുള്‍പൊട്ടലിന് കാരണമാകുന്നതെന്ന കുപ്രചരണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. അപകടരഹിത ഖനനവും ഖനന ഇടങ്ങളുടെ ഫലപ്രദമായ പുനരുപയോഗവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം. ചെറുകിട ക്വാറികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കണം. വിഭവ ലഭ്യതയും നികുതി വര്‍ദ്ധനയും ഉണ്ടാകും. സിമന്റിന്റെ ആദ്യന്തര ഉപ്പാദനം ഇപ്പോള്‍ 8% മാത്രമാണ്. അതു് അന്‍പത് ശതമാനമെങ്കിലുമാക്കണം. തമിഴ്‌നാട് സര്‍ക്കാര്‍
അമ്മ സിമന്റും വലിമായി (Mighty) സിമന്റും നേരിട്ട് വിപണിയില്‍ ഇറക്കുന്നതു പോലെ കേരളവും വിപണിയില്‍ ഇടപെടണം.

സിമന്റ് ഉല്പാദകരുടെ സംഘടനയുമായി ചര്‍ച്ച ചെയ്ത് വാര്‍ഷിക നിരക്ക് കരാര്‍ അടിസ്ഥാനത്തില്‍ കേരളത്തിനു വേണ്ട അധിക സിമന്റ് മിതമായ നിരക്കില്‍ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.ബഡ്ജറ്റ് നിര്‍ദ്ദേശം ഉണ്ടാകണം.

സ്വകാര്യ നിര്‍മ്മാണ കരാറുകാര്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സും ജി. എസ്’ .ടി .രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കണം.വിലവ്യതിയാന വ്യവസ്ഥ ഉള്‍പ്പെടുത്തിയുള്ള അംഗീകൃത കരാറുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ സ്വകാര്യ നിര്‍മ്മാണ കരാറുകള്‍ നടത്താവു എന്ന് നിയമമുണ്ടാക്കണം. 2000. ച അടി വരെ വിസ്തീര്‍ണ്ണമുള്ള കെട്ടിടങ്ങളെ ഒഴിവാക്കണം. നികുതി വരുമാനം ഗണ്യമായി വര്‍ദ്ധിക്കും.

അറ്റകുറ്റപണികളും താല്ക്കാലിക നിര്‍മ്മാണങ്ങളും ഒഴികെയുളള എല്ലാ നിര്‍മ്മിതികളും അന്‍പത് വര്‍ഷം എങ്കിലും മുന്നില്‍ക്കണ്ട് ആസൂത്രണം ചെയ്യണം. എഞ്ചിനീയറിംഗ് തത്വങ്ങളും, രീതി ശാസ്ത്രങ്ങളും ബലികഴിക്കപ്പെടരുത്. എം.എസ്.എം.ഇ.ആനുകൂല്യങ്ങളല്ലാതെ മറ്റൊരു ആനുകൂല്യവും ലേബര്‍ കോണ്‍ട്രാക്ട് സംഘങ്ങര്‍ക്ക് നല്‍കരുത്. എം. എസ്.എം.ഇ.ആനുകൂല്യങ്ങള്‍ സേവന മേഖലയ്ക്കും നല്‍കണം.
സോളാര്‍ കൊയ്ത്ത് വ്യാപകമാക്കണം.

കാലവര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് അണക്കെട്ടുകള്‍ പൂര്‍ണ്ണമായി ശുചീകരിക്കണം. ജലസംഭരണ ശേഷി പൂര്‍ണ്ണമാക്കാനും അടിഞ്ഞുകൂടിയ മണലും എക്കലും വേര്‍തിരിച്ച് നല്ല മണലും ഇഷ്ടികയും ഉപ്പാദിപ്പിക്കാനും ഇതു കൊണ്ടു സാധിക്കും. വൈദ്യുതി ഉപ്പാദന നഷ്ടത്തെക്കാള്‍ വലിയ ലാഭം, കുടിവെള്ള വില, മണല്‍ വില ഇഷ്ടിക വില എന്നിവയില്‍ നിന്നും ലഭിക്കും. വെള്ളപ്പൊക്ക നിയന്ത്രണത്തെ സഹായിക്കും. തൊഴിലവസരങ്ങളും നികുതി വരുമാനവും വര്‍ദ്ധിക്കും. കെ.ജി.സി.എയുടെ ബഡ്ജറ്റ് നിര്‍ദ്ദേശങ്ങള്‍ രേഖാമൂലം നല്‍കാന്‍ ധനമന്ത്രി ആവശ്യപ്പെട്ടു. കോട്ടയം ജില്ലാ പ്രസിഡന്റ് റെജി .ടി .ചാക്കോയും സംബന്ധിച്ചിരുന്നു.


Share this post:

Leave a Reply

Your email address will not be published. Required fields are marked *