കിഫ്ബി വിവാദം: ഉള്ളുരുകുന്നത് പണികള്‍ ഏറ്റെടുത്ത കരാറുകാരുടേതെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍

Share this post:

രൊക്കം പണം ലഭിക്കുമെന്ന പ്രതീക്ഷയിലാണു് കേരള കരാറുകാര്‍ കിഫ്ബിയുടെ ആയിരക്കണക്കിന് കോടി രൂപയുടെ പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് ധനകാര്യ ഏജന്‍സികളുടെ പങ്കാളിത്വത്തോടു കൂടി പൂര്‍ത്തീകരിക്കുന്നതു്. കക്ഷിഭേദമന്യേ എം.എല്‍.എമാര്‍ കിഫ് ബി യുടെ പരമാവധി പ്രവര്‍ത്തികള്‍ സ്വന്തം മണ്ഡലത്തില്‍ നേടിയെടുക്കാന്‍ പരിശ്രമിക്കുന്നു. അവ ഏറ്റെടുക്കാന്‍ കരാറുകാരെ പ്രേരിപ്പിക്കുന്നു.

എന്നാല്‍ നിര്‍വ്വഹണ ഏജന്‍സികളുടെയും കിഫ്ബിയുടെയും ഏകോപനമില്ലായ്മയും നടപടിക്രമങ്ങളിലെ സങ്കീര്‍ണ്ണതകളും കരാറുകാരെ വലയ്ക്കുന്നു. ബില്‍ തുകകള്‍ മാസങ്ങളോളം വൈകുന്നു.
എങ്കിലും ഒട്ടേറെ പ്രവര്‍ത്തികള്‍ നല്ല നിലയില്‍ പൂര്‍ത്തീകരിച്ചു. സ്ഥലം ലഭ്യമല്ലാതിരുന്ന കാരണത്താല്‍ പലതും തുടങ്ങിയിട്ടില്ല. മറ്റ് പണികള്‍ പുരോഗമിക്കുന്നു.

എന്നിട്ടും കിഫ്ബിയുടെ അസ്തിത്വത്തെക്കുറിച്ചു പോലും വിവാദങ്ങള്‍ തുടരുന്നത് കരാറുകാരെ വിഷമിപ്പിക്കുന്നു. ധനകാര്യ സ്ഥാപനങ്ങളും സന്ദേഹത്തിലാണ്. കിഫ് ബി യുടെ നിക്ഷേപകര്‍ക്കും ഉല്‍ക്കണ്ഠയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയുമായി മുന്നോട്ടു പോകുന്നു.

കിഫ്ബിയുടെ രൂപീകരണത്തിലോ നടത്തിപ്പിലോ ഭരണഘടനാപരമായോ ധനവിനിയോഗം സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി ബന്ധപ്പെട്ടോ ലംഘനങ്ങളുണ്ടെങ്കില്‍ അതില്‍ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും ഇടപെട്ട് വിവാദങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം. സി & എ.ജിയുടെ റിപ്പോര്‍ട്ട് അന്തിമമല്ലല്ലോ?

( ലേഖകന്‍ കേരളാ ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്ാണ്)


Share this post:

2 Replies to “കിഫ്ബി വിവാദം: ഉള്ളുരുകുന്നത് പണികള്‍ ഏറ്റെടുത്ത കരാറുകാരുടേതെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍”

Leave a Reply

Your email address will not be published. Required fields are marked *