കരാര്‍ ഉറപ്പിച്ചതിനു ശേഷം നിര്‍മ്മാണ വസ്തുക്കളുടെയും സേവനങ്ങളുടെയും നിരക്കുകളിലുണ്ടാകുന്ന അസാധാരണ വില വര്‍ദ്ധന മൂലം കരാറുകാര്‍ ഗുരുതര പ്രതിസന്ധി നേരിടുകയാണ്.
സിമന്റ്, സ്റ്റീല്‍, ഡീസല്‍ ,പെട്രോള്‍, ഓയില്‍ ഉല്പന്നങ്ങള്‍ എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ വില നിശ്ചയിച്ചിരുന്ന സപ്രദായം (അഡ്മിനിസ്‌ട്രേറ്റഡ് പ്രൈസ് മെക്കാനിസം – APM) )
നിലനിന്നിരുന്നു .അതോടൊപ്പം ബിറ്റുമിന്‍, സിമന്റ്, സ്റ്റീല്‍, പൈപ്പുകള്‍ തുടങ്ങിയവ വകപ്പുതല സ്റ്റോറുകളില്‍ കൂടി കരാറുകാര്‍ക്ക് ലഭ്യമാക്കിയിരുന്നു.
പാര്‍ട്ട് ബില്ലുകളും ഫൈനല്‍ ബില്ലുകളും രൊക്കം ലഭിച്ചിരുന്നു. പണം വകയിരുത്തിയോ, ബില്ലുകള്‍ എത്തുമ്പോഴേയ്ക്കും പണം നല്‍കാമെന്ന് ഉറപ്പുണ്ടെങ്കിലോ മാത്രമേ പ്രവര്‍ത്തികള്‍ ടെണ്ടര്‍ ചെയ്യുമായിരുന്നുള്ളു. ഭരണാനുമതി (Administrative Sanction – A.S) എന്നാല്‍ പണം എന്നായിരുന്നു അര്‍ത്ഥമാക്കിയിരുന്നത്.ഓരോ പ്രവര്‍ത്തിയുടെയും നിര്‍മ്മാണ സ്ഥലത്തിന്റെയും പ്രത്യേകതകള്‍ വിലയിരുത്തി ടെണ്ടര്‍ നിരക്ക് അംഗീകരിക്കുമായിരുന്നു. നിര്‍വ്വഹണ ഘട്ടത്തില്‍ ആവശ്യമായി വരുന്ന വ്യതിയാനങ്ങള്‍ക്ക് അംഗീകാരം നല്‍കുവാന്‍ എഞ്ചിനീയറന്മാര്‍ക്ക് അധികാരവും ഉണ്ടായിരുന്നു.
സര്‍വ്വോപരി കരാറുകാര്‍ക്ക് താങ്ങാവുന്ന നിരത ദ്രവ്യവും ജാമ്യ സംഖ്യയുമാണ് നിലനിന്നിരുന്നത്.
മേല്‍ പറഞ്ഞ കാര്യങ്ങളെല്ലാം അട്ടിമറിക്കപ്പെട്ടു. തല്‍ഫലമായിട്ടുണ്ടായ പ്രത്യാഘാതങ്ങളെക്കുറിച്ച് സമഗ്രമായ പഠനം ആവശ്യമാണ്. കേന്ദ്ര സര്‍ക്കാരിന്റെ വില നിശ്ചയിക്കലും സംസ്ഥാന സര്‍ക്കാരിന്റെ വകുപ്പുതല സ്റ്റോറുകളില്‍ നിന്നുള്ള വിതരണവും ഇല്ലാതായതോടു കൂടി ഉല്‍പ്പാദകര്‍ കാര്‍ട്ടലിസത്തിലേയ്ക്കും ( സംഘം ചേര്‍ന്ന് വില നിശ്ചയിക്കുക ,സംഘടിതമായി നടപ്പാക്കുക) കടന്നു.
ഓട്ടോറിക്ഷകളുടെ ചാര്‍ജ്ജ് നിശ്ചയിക്കാന്‍ സര്‍ക്കാര്‍ ഇടപ്പെടുന്നു. എന്നാല്‍ നിര്‍മ്മാണ വസ്തുക്കളുടെയും സേവനങ്ങളുടെയും നിരക്കുകള്‍ നിശ്ചയിയ്ക്കാനോ നിയന്ത്രിയ്ക്കാനോ യാതൊരു ഇടപെടലുമില്ല. നിര്‍മ്മാണം ആരംഭിച്ച് പൂര്‍ത്തിയാകുന്നതു വരെയുള്ള ചരക്കു വിലകളും സേവന നിരക്കുകളും എന്തായിരിക്കുമെന്ന് ഊഹിക്കാന്‍ പോലും ടെണ്ടര്‍ എഴുതുന്ന സമയത്ത് കരാറുകാര്‍ക്ക് കഴിയില്ല.
എന്താണ് പരിഹാരം?
1)ഓരോ മാസത്തെയും യഥാര്‍ത്ഥ വിപണി നിരക്കുകള്‍ ക്രോഡീകരിക്കാനുള്ള സ്ഥിരം സംവിധാനം സൃഷ്ടിക്കുക.
2. ഏറ്റവും പുതിയ (DSR 2021) അടിസ്ഥാനത്തില്‍ അടങ്കലുകള്‍ തയ്യാറാക്കുകയും ടെണ്ടറുകള്‍ അതതു മാസത്തെ വിപണി നിരക്കുകള്‍ കൂടി പരിഗണിച്ച് അംഗീകരിക്കുകയും ചെയ്യുക .
3) ടെണ്ടറിനു ശേഷമുള്ള അഞ്ചു ശതമാനത്തില്‍ കൂടിയ വില വര്‍ദ്ധനയ്ക്ക് കരാറുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കുക.
4) കരാര്‍ ഉറപ്പിച്ചതിനു ശേഷം അഞ്ചു ശതമാനത്തിലേറെ വിലയിടിഞ്ഞാല്‍ തത്തുല്യമായ കുറവ് ബില്‍ തുകയില്‍ വരുത്തുക.
5) ബില്‍ തുകകള്‍ പ്രതിമാസ ഗഡുക്കളായി നല്‍കാന്‍ ക്രമീകരണം ഉണ്ടാക്കുക. വൈകിയാല്‍ ബാങ്ക് നിരക്കില്‍ പലിശ കൂടി നല്‍കുക.
വളരെയേറെ പ്രധാനെ പെട്ട വിഷയം വില വ്യതിയാന വ്യവസ്ഥ – പ്രതീക്ഷകളോടെ – താങ്കളുടെനേതൃത്ത്വത്തിൽ പ്രതീക്ഷയർപ്പിക്കുന്നു
നമുക്കു് ഒരുമിച്ച് പരിശ്രമിക്കാം.
Exactly
ok