നിര്‍മ്മിതികളിലെ വൈകല്യ ബാദ്ധ്യതയും കരാറുകാരും

Share this post:

ഇന്ത്യയുടെ പരമോന്നത കോടതിയായ സുപ്രീം കോര്‍ട്ട് ഓഫ് ഇന്ത്യയുടെ നിരവധി വിധികളില്‍ കരാര്‍ വ്യവസ്ഥകളെ പാവനമെന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. (Solemn conditions of contract ). വ്യവസ്ഥകള്‍ അക്ഷരാര്‍ത്ഥത്തിലും ആന്തരാര്‍ത്ഥത്തിലും പാലിക്കുവാന്‍ കക്ഷികള്‍ ബാദ്ധ്യസ്ഥവുമാണ്.
സര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളും ഉള്‍പ്പെടുന്ന കരാറുകളെ ഭരണഘടനാ കരാറുകള്‍(constitutional contracts) എന്നും വിശേഷിപ്പിക്കപ്പെടുന്നു. പരമോന്നത കോടതിയുടെ നിലപാടുകള്‍ സുവ്യക്തമാണെങ്കിലും സര്‍ക്കാരുമായും സര്‍ക്കാര്‍ ഏജന്‍സികളുമായും നിര്‍മ്മാണ സംരംഭകരായ കരാറുകാര്‍ ഒപ്പുവയ്ക്കുന്ന പല കരാറുകളിലെയും വ്യവസ്ഥകള്‍ അസന്തുലിതമാണെന്നു് (inequitable,) കണ്ടെത്താന്‍ വലിയ വിഷമമില്ല. അതിലൊന്നാണ് പൂര്‍ത്തീകരണത്തിനു ശേഷമുള്ള നിര്‍മ്മിതികളിലെ വൈകല്യ ബാദ്ധ്യതയും അതിന്റെ കാലയളവും (Defect liability and its period) സംബന്ധിച്ചുള്ളത്.

വൈകല്യത്തിന്റെ നിര്‍വ്വചനം

1)വൈകല്യം സംബന്ധിച്ച് ഒരു നിര്‍വ്വചനം അനിവാര്യമാണ്. എഗ്രിമെന്റ് അതോരിറ്റി നിര്‍ദ്ദേശിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യുന്ന ഒരു ഇനത്തിന് അതിന്റെ നിര്‍മ്മാതാവ് നല്‍കുന്നതില്‍ കൂടുതല്‍ ഗ്യാരണ്ടി നല്‍കാന്‍ കരാറുകാരന് കഴിയുമോ?
2) അംഗീകത രൂപകല്പന (Design) യിലെ പിഴവ് അല്ലെങ്കില്‍ അപര്യാപ്ത മൂലമുണ്ടാകുന്ന നിര്‍മ്മിതിയുടെ പൂര്‍ണ്ണമായോ ഭാഗീകമായോ തകര്‍ച്ചയുടെ ബാധ്യത കരാറുകാരന്റെ തലയില്‍ കെട്ടിവയ്ക്കുന്നത് നീതിയാണോ?
3) അംഗീകൃത ഏജന്‍സികളില്‍ നിന്നുള്ള ടെസ്റ്റ് റിസള്‍ട്ടുകളും മേല്‍നോട്ട വിഭാഗത്തിന്റെ അംഗീകാരവും നേടിയ കാര്യങ്ങളിലെ വൈകല്യങ്ങള്‍ക്കും കരാറുകാരനെ ബലിയാടാക്കാമോ?
4) വൈകല്യ ബാദ്ധ്യതാ കാലയളവിലെ അനിവാര്യമായ അറ്റകുറ്റപണികള്‍ ആരുടെ ചുമതലയിലാണെന്നതും അതിനുള്ള ചെലവ് ആര് നല്‍കണമെന്നതും പ്രധാനമല്ലേ?
5) സെക്യൂരിറ്റി നല്‍കേണ്ടതില്ലാത്ത ഊരാളുങ്കല്‍ സംഘത്തിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് വൈകല്യ ബാദ്ധ്യതാ കാലയളവ് അഞ്ചു വര്‍ഷം വരെയാക്കിയത്.
ബോര്‍ഡ് കൂടി വയ്ക്കാനാണു് മന്ത്രിയുടെ നിര്‍ദ്ദേശം. ഗുണമേന്മയും ഈടും വര്‍ദ്ധിപ്പിക്കാന്‍ ഇതാണോ പരിഹാരം? വൈകല്യ ബാദ്ധ്യതാ കാലയളവിനുള്ളില്‍ കാണപ്പെട്ട നൂനതകള്‍
മറു ന്യായങ്ങളൊന്നും പറയാതെ പരിഹരിക്കാന്‍ തയ്യാറായ പാലാരിവട്ടം മേല്പാലത്തിന്റെ കരാറുകാരന്‍ നേരിടേണ്ടി വന്ന പ്രശ്‌നങ്ങളില്‍ ഇതുവരെ തീര്‍പ്പായിട്ടില്ല .ചെന്നൈ ഐ.ഐ.ടി നിര്‍ദ്ദേശിച്ച അഞ്ച് തിരുത്തല്‍ നടപടികളില്‍, എഗ്രിമെന്റ്’ അതോരിറ്റി ആവശ്യപ്പെട്ട നടപടികള്‍ കരാറുകാരന്‍ മികച്ച രീതിയില്‍ ചെയ്തു. ബാക്കി ചെയ്യാന്‍ അനുവദിച്ചില്ല.

കരാറുകാരക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന സംരക്ഷണം ലഭിക്കണം

കരാര്‍ വ്യവസ്ഥകളും വൈകല്യ ബാദ്ധ്യതയുമെല്ലാം ഇ.ശ്രീധരനു വേണ്ടി വഴി മാറ്റി. കരാറുകാര്‍ പൊതുവെ നിസംഗതരായി നോക്കി നിന്നു. വൈകല്യ ബാദ്ധ്യതയും അതിന്റെ കാലയളവും കേരള കരാറുകാരുടെ തലക്ക് മുകളിലെ വാളായി തൂങ്ങി കിടക്കുകയാണ്. കരാറുകാരന്റെ വീഴ്ചകള്‍ക്ക് ശിക്ഷ ആവശ്യമാണ്. എന്നാല്‍ കരാറുകാരന്റെ വീഴ്ചകള്‍ക്കു മാത്രമേ അവനെ ശിക്ഷിയ്ക്കാവൂ. ഇന്ത്യന്‍ ഭരണഘടന ഉറപ്പുതരുന്ന എല്ലാ അവകാശങ്ങളും സംരക്ഷണവും കരാറുകാരനും അര്‍ഹതയുണ്ട്.


Share this post:

One Reply to “നിര്‍മ്മിതികളിലെ വൈകല്യ ബാദ്ധ്യതയും കരാറുകാരും”

Leave a Reply

Your email address will not be published. Required fields are marked *