ഒരു ലക്ഷം കോടി രൂപയുടെ കാർഷിക അടിസ്ഥാന സൗകര്യവികസന നിധിയിൽ നിന്നും 2021 മുതൽ 2026 മാർച്ച് 31 വരെ കേരളത്തിന് നീക്കി വച്ചിരിക്കുന്ന 2520 കോടിയുടെ പദ്ധതിയിൽ 1200 കോടി രൂപ മാത്രമെ ചെലവഴിക്കപ്പെട്ടിട്ടുള്ളൂ. ബാക്കി 1320 കോടി രൂപയുടെ വായ്പകളും( ഫലത്തിൽ 6 ശതമാനം പലിശ ) പുറമെ 80% വരെ സബ്സിഡികളും ഉണ്ടാകും. ശ്രീമതി ഷിഫ്ന ഷാനവാസാണ് (നാബ് കോൺസ് , കൊല്ലം ) പദ്ധതി വിശദീകരിച്ചത്.
ക്രെഡിറ്റ് ഗ്യാരന്റി ട്രസ്റ്റ് ഫോർ മൈക്രോ ആൻഡ് സ്മോൾ എന്റർപ്രൈസസ് (CGTMSE), NAB Samrakshan തുടങ്ങിയ സ്കീമുകൾക്ക് കീഴിൽ അർഹരായ വായ്പകർക്ക് ക്രെഡിറ്റ് ഗ്യാരന്റി കവറേജ്യം ലഭിക്കും. രണ്ടു വർഷം വരെയുള്ള മൊറട്ടോറിയം കാലാവധി ഉൾപ്പെടെ 7 വർഷമാണ് വായ്പ കാലാവധി. പദ്ധതി കാലാവധി 2033 വരെയുണ്ടെങ്കിലും വായ്പ 2026 മാർച്ച് വരെ മാത്രമെ അനുവദിക്കപ്പെടുകയുള്ളു. സബ്സിഡികൾക്കായി AIF – ഉമായി സംയോജിപ്പിക്കാവുന്ന പ്രധാന പദ്ധതികൾ .
1) മിഷൻ ഫോർ: ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഫോർ ഹോർട്ടികൾച്ചറിന് (MIDH) കീഴിലുള്ള പദ്ധതികൾ. 35% -50% മൂലധന സബ്സിഡി.( കൂളിംഗ് യൂണിറ്റുകൾ, പാക്ക് ഹൗസ്, പഴുപ്പിക്കുന്ന അറകൾ ,റീഫർ വാനുകൾ തുടങ്ങിയവയ്ക്ക്)
2 ) പ്രധാനമന്ത്രി ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എന്റർപ്രൈസസ് സ്കീം (PMF ME ) 35% മൂലധന സബ്സിഡി സഹിതം FPO കൾക്കുള്ള സാങ്കേതിക പിന്തുണ, SHGകളുടെ പ്രവർത്തന മൂലധനം DPR തയ്യാറാക്കുന്നതിനുള്ള പരിശീലനം തുടങ്ങിയവയ്ക്ക്
3) സബ്മിഷൻ ഓഫ് അഗ്രിക്കൾച്ചർ മെക്കനൈസേഷൻ (SMAM) വ്യക്തികൾക്ക് 40% വരെയും ഗ്രൂപ്പുകൾക്ക് 80 ശതമാനം വരെയും സബ്സിഡി.
4) പ്രധാനമന്ത്രി എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാം. (PMEGP) നിർമ്മാണത്തിനും ബിസിനസ് മേഖലയ്ക്കും 35% സബ്സിഡി.
5) എന്റർപ്രണർ സപ്പോർട്ട് സ്കീം (ESS). സ്ഥിര മൂലധന നിക്ഷേപത്തിന്റെ 15% -45 % വരെ സബ് സി ഡി.
6) അഗ്രിക്കൾച്ചറൽ മാർക്കറ്റിംഗ് ഇൻഫ്രാസ്ട്രക്ചർ സ്കീം (AMI) വെയർഹൗസിനും 33.33% വരെ സബ്സിഡി.
കാർഷിക മേഖല അടിസ്ഥാമാക്കി തുടങ്ങുന്ന പല പദ്ധതികളും നിർമ്മാണ വ്യാപാരമേഖലകൾക്കും പ്രയോജനപ്പെടുത്താം. പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങളും പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കൽ ബാങ്ക് തെരഞ്ഞെടുക്കൽ, തുടങ്ങിയവയിൽ ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ GEM AGRI എന്ന വാട്ട് സാപ്പ് ഗ്രൂപ്പിൽ നിന്നും ലഭിക്കും. ഏകദിന ശില്പശാലയിൽ കെ.വി.കെ. മേധാവി ഡോ.പി.മുരളീധരൻ ആ മുഖപ്രസംഗം നടത്തി. ഡോ. രവി എസ്, ശ്രീമതി ലേഖ ജി.ശ്രീരാജീവ് എം.എസ്., ഡോ.ശിവകുമാർ ,ശ്രീമതി ജാസി ജോർജ് , ഡോ സജ്ന നാഥ് , നാബ് കോൺകോ ഓർഡിനേറ്റർ ശ്രീമതി ഷിഫ്ന ഷാനവാസ്, വ്യവസായ വകുപ്പ് ആഫീസർ ശ്രീഹരി അയ്യപ്പൻ പിള്ള, ക്രീമതി ഷീബ സാദിഖ് ശ്രീ സുജിമോൻ , ശ്രീ ലിഖിത രാജ്, തോമസ് കുട്ടി തേവരു മുറിയിൽ , ഷാജി ഇലവത്തിൽ എന്നാവർ പ്രസംഗിച്ചു. റിട്ട. ചീഫ് എഞ്ചിനീയർ എം. പെണ്ണമ്മ, ഗവ.കോൺട്രാക്ടേഴ്സ് സംസ്ഥാന ഏകോപന സമിതി ചെയർമാൻ നജീബ് മണ്ണേൽ, ശ്രീ മനോജ് പാലാത്ര തുടങ്ങിയവർ നേതൃത്വം നൽകി. കെ.ജി.സി.എ.സംസ്ഥാന പ്രസിഡന്റ് Adjust കണ്ണമ്പള്ളി നന്ദി പ്രകാശിപ്പിച്ചു.






ടീം.വികാസ് മുദ്ര