ചരക്ക് വാഹനങ്ങളുടെ നികുതി അടയ്‌ക്കേണ്ട തീയതി നീട്ടി: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: ചരക്ക് വാഹനങ്ങളുടെ മൂന്നാം ക്വാര്‍ട്ടറിലെ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടി ഉത്തരവായതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഒക്ടോബറിലാരംഭിക്കുന്ന മൂന്നാം ക്വാര്‍ട്ടറിലെ വാഹന നികുതി അടയ്ക്കുന്നതിനുള്ള കാലാവധിയാണ് ഇപ്പോള്‍ നീട്ടി നല്‍കിയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ വാഹന ഉടമകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു.

Share this post: